Post Category
എസ് എസ് എല്‍ സി ഐ.ടി പരീക്ഷ ജൂണ്‍ എട്ടിന്
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ് എസ് എല്‍ സി മാര്‍ച്ച് 2020 പ്രൈവറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റഗുലര്‍ വിഭാഗത്തിലെ എ ആര് സി, സി സി സി വിഭാഗം ഓള്‍ഡ് സ്കീം ഐ ടി പരീക്ഷ ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ പട്ടത്താനം വിമല ഹൃദയ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും.
2020 വര്‍ഷത്തെ എസ് എസ് എല്‍ സി ഐ.ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സ്കൂള്‍ ഗോയിംഗ് വിഭാഗം (എസ് ജി പി, ആര് എ സി) വിദ്യാര്‍ഥികള്‍ക്കുള്ള ഐ ടി പരീക്ഷയും ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ വെസ്റ്റ് കൊല്ലം സര്‍ക്കാര്‍ എച്ച് എസ് എസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ രാവിലെ 10 മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1549/2020)
date
- Log in to post comments