Skip to main content

ഫലവൃക്ഷതൈ വിതരണം ഒന്നാംഘട്ട ഉദ്ഘടനം ഇന്ന്(ജൂണ്‍ 5)

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാനത്ത് രണ്ടുഘട്ടമായി ഒരു കോടി ഫലവൃക്ഷതൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ലോക പരിസ്ഥിതി ദിനമായ ഇന്ന്(ജൂണ്‍ 5) ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടക്കും.
കുണ്ടറ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വസതിയില്‍ രാവിലെ 8.30 ന് മന്ത്രിയും കുന്നത്തൂര്‍ മണ്ഡലത്തില്‍ മണ്‍ട്രോതുരുത്ത് കൃഷി ഭവനില്‍ രാവിലെ 11 ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യും ചാത്തന്നൂര്‍ മണ്ഡലത്തില്‍ രാവിലെ 10.30 ന് ചാത്തന്നൂര്‍ കൃഷി ഭവനില്‍ ജി എസ് ജയലാല്‍ എം എല്‍ എ യും ഉദ്ഘാടനം ചെയ്യും.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ചവറ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 10.30 ന് ചവറ പഞ്ചായത്ത് ഓഫീസില്‍ ബ്ലോക്ക് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാറും ഇരവിപുരം മണ്ഡലത്തില്‍ വടക്കേവിള കൃഷി ഭവനില്‍ രാവിലെ 10 ന് എം നൗഷാദ് എം എല്‍ എ യും കൊല്ലം മണ്ഡലത്തില്‍ മയ്യനാട് കൃഷി ഭവനില്‍ രാവിലെ 9.30 ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും കോര്‍പ്പറേഷന്‍ ഓഫീസില്‍ രാവിലെ 11 ന് മേയര്‍ ഹണി ബഞ്ചമിനും ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര കൃഷി ഭവനില്‍ രാവിലെ 11 ന് പി അയിഷാ പോറ്റി എം എല്‍ എ യും ചടയമംഗലം മണ്ഡലത്തിലെ വെളിനല്ലൂര്‍ കൃഷി ഭവനില്‍ രാവിലെ 9.30 ന് മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ യും പത്തനാപുരം മണ്ഡലത്തിലേത് രാവിലെ 11 ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി സജീവും ഉദ്ഘാടനം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 1551/2020)

 

date