Skip to main content

സുഭിക്ഷ കേരളം പദ്ധതി; അപേക്ഷിക്കാം

ഭക്ഷ്യോല്‍പ്പാദന വര്‍ധന ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് കണ്ടെത്തിയിട്ടുളള ജില്ലയിലെ 100 ഏക്കറിലധികം വരുന്ന ഭൂമിയില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിന് താത്പ്പര്യമുളള പ്രവാസികള്‍, യുവജനങ്ങള്‍, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയ അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രുപ്പുകള്‍ക്ക് അപേക്ഷിക്കാം. കരനെല്‍ കൃക്ഷി, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങള്‍, പുല്‍കൃക്ഷി തുടങ്ങിയ വിവിധ ഇനം കൃഷികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സബ്‌സിഡികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. വിവിധ ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ സഹിതം  dpklam@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 12 നകം അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1555/2020)

 

date