ഹയര്‍ സെക്കണ്ടറി പരീക്ഷ ഇന്ന് സമാപിക്കും
ഹയര്‍ സെക്കണ്ടറി പരീക്ഷ മെയ് 30 ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷപരീക്ഷയും ഉച്ചയ്ക്ക് ഒന്നാം വര്‍ഷ പരീക്ഷയും നടന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കര്‍ശന നിയന്ത്രണത്തോടെയാണ് പരീക്ഷ നടത്തിയത്.
ജില്ലയില്‍ 157 സ്‌കൂളുകളിലായി 17460 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 17692 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും 157 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതില്‍ 101 വിദ്യാര്‍ഥികള്‍ മുമ്പുള്ള പരീക്ഷയും എഴുതാത്തവരാണ്. സെന്റര്‍ മാറ്റം വാങ്ങിയ 176 പേരും മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ ഒരു വിദ്യാര്‍ഥിയും ജില്ലയില്‍ പരീക്ഷ എഴുതി. പരീക്ഷയെഴുതിയവരില്‍ 46 പേര്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്ന് എത്തിയവരാണ്. പനിയും മറ്റു അസുഖങ്ങള്‍ ഉള്ള ഏഴ് വിദ്യാര്‍ഥികള്‍ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കി.
ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷ 157 സ്‌കൂളുകളിലായി 17742 വിദ്യാര്‍ഥികള്‍ എഴുതി. 18083 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 341 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല.111 പേര്‍ മുമ്പുള്ള പരീക്ഷയ്ക്കും ഹാജരായിരുന്നില്ല. സെന്റര്‍ മാറ്റം വാങ്ങിയ 291 ആള്‍ക്കാരില്‍ 282 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്നുള്ള 66പേര്‍ പരീക്ഷയ്ക്കായി എത്തിയിരുന്നു. പനി, മറ്റു അസുഖങ്ങള്‍ കാരണം 13 പേര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക സൗകര്യമൊരുക്കി.
വി എച്ച് എസ് ഇ പരീക്ഷ വെള്ളിയാഴ്ചയോടെ സമാപിച്ചു. 17 സ്‌കൂളുകളിലായി 1012 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
1033 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. മുമ്പുള്ള പരീക്ഷയ്ക്കും ഹാജരാകാത്ത 19 പേരാണ് ഉള്ളത്. സെന്റര്‍ മാറ്റം വാങ്ങിയ 49 പേരില്‍ മുഴുവന്‍ കുട്ടികളും പരീക്ഷ എഴുതി
- Log in to post comments