Skip to main content

പരിസ്ഥിതി ദിനത്തില്‍ ആല്‍മരം നട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

ആശ്രാമം മൈതാനിയില്‍ പേരാല്‍ മരം നട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ലോക പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിന് കോവിഡ് കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാനവരാശി ഒന്നായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനംവകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എസ് ഹീരാലാല്‍, അസിസ്റ്റന്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ എസ് ജ്യോതി തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ നമ്പര്‍ 1557/2020)

 

date