Post Category
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. ഇന്ന്(ജൂണ്‍ 6) നടക്കുന്ന ശുചീകരണ പ്രവര്‍ത്തങ്ങളോടനുബന്ധിച്ച് കൂടുതല്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുമെന്നും അവ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1560/2020)
date
- Log in to post comments