Skip to main content

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ വസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് കഴിയണമെന്ന് എം എല്‍ എ പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിവരുന്ന 'സുഭിക്ഷ കേരളം' പദ്ധതി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന്റെ  ഭാഗമായി ഏഴു ഗ്രാമപഞ്ചായത്തുകള്‍ക്ക് ഗ്രാമശ്രീ സ്വയംസഹായ സംഘം ഉത്പാദിപ്പിച്ച 25,000 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.  
ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കരനെല്‍കൃഷി, ഇടവിളകൃഷി എന്നിവ ആരംഭിച്ചു. വീട്ടുവളപ്പില്‍  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും വിത്തുകളും വളവും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
  ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു അധ്യക്ഷനായി. ബി ഡി ഒ ബി.രാധാകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി ശോഭ, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ ഷാഫി, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തങ്കപ്പന്‍ ഉണ്ണിത്താന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,  കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ സൗജന്യമായി മാസ്‌ക്കുകളും വിതരണം ചെയ്തു.
(പി.ആര്‍.കെ നമ്പര്‍ 1561/2020)
 

date