Skip to main content

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

 

    വര്‍ക്കല താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ ജൂണ്‍ 11ന് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കോവിഡ് 19 രോഗവ്യാപനം കണക്കിലെടുത്താണ് ഓണ്‍ലൈനായി അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്നും (09 ജൂണ്‍) നാളെയുമായി തുമ്പോട്, മൂതല, മൈതാനം, പുന്നമൂട്, പുത്തന്‍ചന്ത. കല്ലമ്പലം, ചേന്നാന്‍കോട്, പുല്ലാനിക്കോട്, കരവാരം, ഇടവ എന്നീ അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജൂണ്‍ 11 ന് ഓരോ വ്യക്തിക്കും കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിംങിലൂടെ നേരിട്ട് സംവദിക്കുന്നതിന് പ്രത്യേകം സമയം ലഭിക്കും. ഈ സമയത്ത് പരാതിക്കാര്‍ കൃത്യമായും അതാത് അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ അതാത് അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. ജില്ലയിലെ മറ്റ് താലൂക്കുകളിലും വരും ദിവസങ്ങളില്‍ അദാലത്ത് നടത്തും.

date