Skip to main content

അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കും. ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച് മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയുണ്ടെങ്കില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജൂണ്‍ 15 നകം പൂര്‍ത്തീകരിക്കും. ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ (ഫോട്ടോ ഉള്‍പ്പടെ) ആവശ്യമായി വരുന്നപക്ഷം ജൂണ്‍ 11 വരെ അവ സമര്‍പ്പിക്കുന്നതിനുള്ള അവസരം വോട്ടര്‍മാര്‍ക്ക് ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 1587/2020)

 

date