Skip to main content

പട്ടികവിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജില്ലാതല എസ് സി-എസ് ടി സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. 2020-21 വര്‍ഷത്തെ എസ് സി എ, എസ് സി എസ് പി ആക്ഷന്‍ പ്ലാന്‍, കോര്‍പ്പസ് ഫണ്ട്, ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം എന്നിവ അംഗീകരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടികവിഭാഗ മേഖലയിലെ നൈപുണ്യ വികസനത്തിനും മറ്റ് വരുമാനദായക പദ്ധതികള്‍ക്കും സോഷ്യല്‍ മാപ്പിങിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കൂടാതെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ചും കൃത്യമായ വിവരശേഖരണം നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ക്ഷീരവികസന ഓഫീസര്‍, ജില്ലാ പട്ടികജാതി ഓഫീസര്‍, വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, എന്നിവര്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി വിശദീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1594/2020)

 

date