Post Category
ഓണ്‍ലൈന്‍ പഠനത്തിനായി ടി വി നല്കി
ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടി വി യും സ്മാര്‍ട്ട് ഫോണുകളും ഇല്ലാത്തവരെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്നലെ(ജൂണ്‍ 9) 15 ടി വി കള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിന് കൈമാറി. കാഞ്ഞാവെളി പലകശ്ശേരിയിലെ ശശി പ്രഭമാണിക്യ റാവു ആണ് ടി വി നല്കാന് സഹായിച്ചത്. നിലവില്‍ അവര്‍ അന്ധ്ര സ്വദേശിയാണ്. തെ•ല ഉറുകുന്ന്, പിറവന്തൂര്‍ വെള്ളംതെറ്റി ആദിവാസി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി രണ്ട് ടി വി കള്‍ ജില്ലാ കലക്ടര്‍ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് കൈമാറി. 13 ടി വി കള്‍ ജില്ലയിലെ വിവിധ വിജ്ഞാന് വാടികളിലേക്ക് കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1597/2020)
date
- Log in to post comments