Post Category
പ്രവാസികളുടെ വിവര ശേഖരണ പോര്‍ട്ടല്‍ ആരംഭിച്ചു
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വകുപ്പുതല സഹായം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം കെല്‍ട്രോണ്‍ മുഖേന സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി വിവര ശേഖരണം നടത്തും. വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെ www.industry.kerala.gov.in വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. അടിസ്ഥാന വിവരങ്ങളോടൊപ്പം താത്പര്യമുള്ള മേഖലയും അതിനെ സംബന്ധിച്ച മറ്റ് വിവരങ്ങളും പ്രവാസികള്‍ക്ക് നേരിട്ട് രേഖപ്പെടുത്താം. ലഭ്യമാകുന്ന വിവര സമ്പത്ത് തുടര്‍സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് വിനിയോഗിക്കും.
(പി.ആര്‍.കെ നമ്പര്‍ 1597/2020)
date
- Log in to post comments