Post Category
ഹോട്ടലുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാം
ജില്ലയിലെ ഹോട്ടലുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാത്രി 10 വരെയും നടത്താം. ബാക്കിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 7.30 ന് പ്രവര്‍ത്തനം അവസാനിപ്പിക്കണം. പെട്രോള്‍ പമ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.
(പി.ആര്‍.കെ നമ്പര്‍ 1601/2020)
date
- Log in to post comments