Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍(കെ എസ് എസ് പി യു) കൊല്ലം ടൗണ്‍ ബ്ലോക്കുകളിലെ കടപ്പാക്കട, മുളങ്കാടകം, മുണ്ടയ്ക്കല്‍, തേവള്ളി, ശക്തികുളങ്ങര യൂണിറ്റുകളില്‍ നിന്നായി സ്വരൂപിച്ച 10,94,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി നല്‍കി. ടൗണ്‍ ബ്ലോക്ക് പ്രസിഡന്റ് എം വിശ്വനാഥന്‍, സെക്രട്ടറി എന്‍ പി ജവഹര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ചെക്ക് കൈമാറി.
(പി.ആര്‍.കെ നമ്പര്‍ 1610/2020)

 

date