താത്കാലിക നിയമനം നടത്തുന്നു
മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഒഴിവ് -രണ്‍്), സയന്റിസ്റ്റ് (ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ്(ഒന്ന്), ടെക്‌നീഷ്യന്‍(നാല്), ലാബ് ടെക്‌നീഷ്യന്‍ (എട്ട്), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (നാല്), ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് രണ്‍് (നാല്), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(നാല്) തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് മൈക്രോ ബയോളജിയില്‍ എം.ഡി, സയന്റിസ്റ്റിന് എം.എസ്.സി ബയോടെക്‌നോളജി/മൈക്രോ ബയോളജി, ആര്‍.ടി പി.സി.ആറില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സയന്റിഫിക് അസിസ്റ്റന്റിന് ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോബയോളജി/ എം.എല്‍.ടിയും ആര്‍.ടി പി.സി.ആറില്‍ രണ്‍ു വര്‍ഷത്തെ പ്രവൃത്തി പരിചയം, ടെക്‌നീഷ്യന് ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോ ബയോളജി/ എം.എല്‍.ടി ആര്‍.ടി പി.സി.ആറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, ജൂനിയര്‍ ലാബ് അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ എം.എല്‍.ടി/ പ്ലസ്ടു സയന്‍സ്, ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് രണ്‍ിന് ഏഴാതരം, ഡാറ്റ എന്‍ട്രി ഓപ്പറേറ്ററിന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പി.ജി.ഡി.സി.എ തുടങ്ങിവയാണ്‌യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ രീ്ശറ19റുവഹ@ഴാമശഹ. രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 20 നകം നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 -2738000.
(എം.പി.എം 2244/2020)
- Log in to post comments