വനിതാ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സമീര്‍ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സമീറിന്റെ ഭാര്യ വനിതാ കമ്മീഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് അംഗം ഡോ ഷാഹിദ കമാല്‍ ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് നേരത്തേ രണ്ട് തവണ സമീര്‍ ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. വൃക്കയില്‍ കല്ലുകള്‍ വീണ്ടും കാണപ്പെട്ടതിനാല്‍ മൂന്നാമതും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെ സമീര്‍ മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നീതി ലഭ്യമാക്കിയില്ലെന്നും ഭാര്യയുടെ പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി പരാതിക്കാരി ഡി ജി പി ക്ക് പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കമ്മീഷന് ഡി ജി പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഡോ ഷാഹിദ കമാല്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1639/2020)
- Log in to post comments