പെരിനാടന്‍ അരി വിപണയിലെത്തി
പെരിനാട് ഗ്രാമപഞ്ചായത്ത് പെരിനാടന്‍ ബ്രാന്‍ഡില്‍ അരി വിപണിയിലിറക്കി. കലക്‌ട്രേറ്റില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനിലില്‍ നിന്നും അരി ഏറ്റുവാങ്ങി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്റെ നേതൃത്വത്തില്‍ കുഴിയം, ഇടവട്ടം പാടശേഖരങ്ങളില്‍ വിളവിറക്കി തയ്യാറാക്കിയ 20 ടണ്‍ നെല്ല് കുത്തി അരിയാക്കിയാണ് വിപണിയിലെത്തിച്ചത്. 30 ശതമാനം തവിട് ചേര്‍ന്ന അരിയാണ് പെരിനാടന്‍ ബ്രാന്‍ഡിന്റെ പ്രത്യേകത. നെല്ല് ശേഖരിച്ച ദിവസം തന്നെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കി എന്നതും പദ്ധതിയുടെ വിജയമാണ്. കിലോക്ക് 50 രൂപ നിരക്കിലാണ് വിപണി വില നിശ്ചയിച്ചിരിക്കുന്നത്. ചന്ദനത്തോപ്പ് ബി ടി സി യുമായി സഹകരിച്ച് തവിട് കേക്കും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ബാബുരാജ്, കൃഷി ഓഫീസര്‍ ആര്യ, കൃഷി അസിസ്റ്റന്റ് എസ് ജാന്‍സി, പാടശേഖര സമിതി സെക്രട്ടറി ആര്‍ ചന്ദ്രമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1641/2020)
- Log in to post comments