വായനാദിന മാസാചരണം ഇന്ന് മുതല്‍ (ജൂണ്‍ 19) വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വായനാദിന മാസാചരണം ഒരു മാസക്കാലം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 11 ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രിയുടെ വായനാദിന സന്ദേശം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥാന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനിലൂടെ കൈമാറും.
കലക്ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി സുകേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നീന എം രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍ ജയചന്ദ്രന്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ ഭരണകൂടം, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി ആര്‍ ഡി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്, വെബിനാര്‍, ഇ-വായന, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, കഥപറച്ചില്‍ മത്സരം, പ്രസംഗമത്സരം, പദ്യപാരായണം എന്നിവ വിവിധ ദിനങ്ങളിലായി നടക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേക മത്സരങ്ങള്‍ നടക്കും.
ജില്ലയിലെ ജനപ്രതിനിധികള്‍ വായനാദിന സന്ദേശങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ വഴി നല്‍കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇന്ന് (ജൂണ്‍ 19) വായനാദിന സന്ദേശം നല്‍കുക.
(പി.ആര്‍.കെ നമ്പര്‍ 1650/2020)
- Log in to post comments