വായനാപക്ഷാചരണം; കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്യും
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണം ഇന്ന്(ജൂണ്‍ 19) രാവിലെ 10 ന് നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന് അധ്യക്ഷനാകും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള പി.എന്‍.പണിക്കര്‍ അനുസ്മരണവും വായനാദിന സന്ദേശവും നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ് നാസര്‍ ഓണ്‍ലൈന്‍ വായന മത്സരത്തിലെ സമ്മാന വിതരണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി എന്‍ ജയചന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര് കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ എസ് ഷാജി, ജോയിന്റ് സെക്രട്ടറി പ്രൊഫ ബി ശിവദാസന്‍പിള്ള, നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 1651/2020)
- Log in to post comments