Post Category
ലേല ഹാളുകളിലെ ഗാര്‍ഹികാവശ്യത്തിനുള്ള മത്സ്യ വില്പ്പന നിരോധിച്ചു
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്കശ്ശേരി, വാടി, മുതാക്കര, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം ലേലഹാളുകളില്‍ ഗാര്‍ഹികാവശ്യത്തിനുള്ള മത്സ്യ കച്ചവടം കര്‍ശനമായി നിരോധിച്ചു. ഹാര്‍ബറുകളിലും ലേലഹാളുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം ഉറപ്പുവരുത്തി മത്സ്യ വിപണനം നടത്തുന്നതിനാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗാര്‍ഹികാവശ്യത്തിനായി ഹാര്‍ബറുകളിലും ലേല ഹാളുകളിലും മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മൊത്തകച്ചവടക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും വാഹനങ്ങള്‍ പാസില്ലാതെ ഹാര്‍ബറുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1653/2020)
date
- Log in to post comments