ചരിത്ര പശ്ചാത്തലം അറിഞ്ഞുള്ള വായനക്ക് പ്രാധാന്യം നല്‍കണം - അഡ്വ കെ സോമപ്രസാദ് എം പി
എന്ത് വായിക്കണം എന്നതിനേക്കാള്‍ എങ്ങനെ വായിക്കണം എന്നതിന് പ്രാധാന്യം നല്‍കണമെന്ന് അഡ്വ കെ സോമപ്രസാദ് എം പി. പുസ്തകം എഴുതപ്പെട്ട കാലത്തിന്റെ ചരിത്രം, സാമൂഹ്യ പശ്ചാത്തലം എന്നിവ കൂടി ഉള്‍ക്കൊണ്ടുള്ള വായനാരീതി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. വായനയുടെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇങ്ങനെയുള്ള അവസരങ്ങള്‍ വിനിയോഗിക്കണമെന്നും എം പി കൂട്ടിച്ചേര്‍ത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍ അധ്യക്ഷനായി. ഓണ്‍ലൈന്‍ വായന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും എം പി നിര്‍വഹിച്ചു.
പി എന്‍ പണിക്കരുടെ ജീവിതംതന്നെ ഒരു പാഠപുസ്തകത്തിന് സമാനമാണെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. വായനാപക്ഷാചരണത്തിന്റെ സമാപനം ജൂലൈ ഏഴിന് ഐ വി ദാസ് അനുസ്മരണത്തോടെ താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കും
നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ് നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ കിരണ്‍ റാം, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എം ജയചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ എസ് ഷാജി, നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പി എന്‍ പണിക്കരുടെ മകന്‍ എന്‍ ബാലഗോപാല്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1656/2020)
- Log in to post comments