ഹൈടെക്ക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 20)
പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി ആന്റ് പ്രീ പ്രൈമറി സ്‌കൂളില്‍ ഹൈടെക്ക് സൗകര്യങ്ങളോടെ നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 20) രാവിലെ 10 ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍ അധ്യക്ഷയാകും. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയക്ടര്‍ പി ഐ ഷേയ്ഖ് പരീത്, ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലാ മധു, വാര്‍ഡ് മെമ്പര്‍ ആര്‍ രാജി, കുണ്ടറ എ ഇ ഒ എല്‍.രമ, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഡോ ജി ഗംഗാധരന്‍പിള്ള, പെരുമ്പുഴ ഗ്രാമോദ്ധാരണ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് സി സോമന്‍പിള്ള, ഹെഡ്മാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പി ടി എ പ്രസിഡന്റ് എല്‍ ആര്‍ മിഥില തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 1657/2020)
- Log in to post comments