Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അപേക്ഷിക്കാം. അര്‍ബന്‍-2 പരിധിയില്‍ വരുന്ന ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രായം 18 നും 46 നും ഇടയില്‍.
എസ് എസ് എല്‍ സി ജയിച്ചവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി  ജയിച്ചവരെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് പരിഗണിക്കില്ല. പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവും വര്‍ക്കര്‍/ഹെല്‍പ്പര്‍ താത്കാലിക സേവനം അനുഷ്ഠിച്ചവര്‍ക്ക്പരമാവധി മൂന്നു വര്‍ഷം വരെയും ഇളവ് ലഭിക്കും. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ഐ സി ഡി എസ് കൊല്ലം അര്‍ബന്‍-2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2740590.
(പി.ആര്‍.കെ നമ്പര്‍ 1663/2020)  
 

date