വായനാപക്ഷാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
ജില്ലയില്‍ വായനാപക്ഷാചരണം വിപുലമായ പരിപാടികളോടെ ആചരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ വായനാദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പരിപാടികളുടെ ഉദ്ഘാടനം നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ കെ സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി എന്‍ പണിക്കരുടെ മകന്‍ എന്‍ ബാലഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
20, 21 തീയതികളില്‍ വായനപക്ഷാചരണ സന്ദേശം നടത്തും. ജി ശങ്കരപ്പിള്ളയുടെ ജ•ദിനമായ ജൂണ്‍ 22ന് കേരള സര്‍വകലാശാല നാടക പഠനകേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ രാജാവാര്യര്‍ ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഡോ വള്ളിക്കാവ് മോഹന്‍ദാസ്, ഡോ ശല്‍വമണി, പ്രൊഫ ബി ശിവദാസന്‍ പിള്ള, എ എസ് ഷാജി, ജയപ്രകാശ് മേനോന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
പൊന്‍കുന്നം വര്‍ക്കിയുടെ ജ•ദിനമായ ജൂണ്‍ 30ന് മുന്‍ സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി എം എബ്രഹാം പൊന്‍കുന്നം വര്‍ക്കി അനുസ്മരണം നടത്തും.
പി കേശവദേവിന്റെ ചരമദിനമായ ജൂലൈ ഒന്നിന് ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ഡോ പി കെ ഗോപന്‍ പി കേശവദേവിന്റെ അനുസ്മരണ പ്രഭാഷണം നടത്തും.
ജൂലൈ മൂന്നിന് കുട്ടികള്‍ തയ്യാറാക്കിയ വായനകുറിപ്പുകളുടെ അവതരണം നടക്കും. വി സാംബശിവന് ജ•ദിനമായ ജൂലൈ നാലിന് മകന്‍ വസന്തകുമാര്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കും. ജൂലൈ അഞ്ചിന് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം പെരുമ്പടവം ശ്രീധരനും തിരുനെല്ലൂര്‍ കരുണാകരന്‍ അനുസ്മരണം ഡോ പി സോമനും നിര്‍വഹിക്കും. ജൂലൈ ഏഴിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ എസ് പിള്ള യുടെ ഐ വി ദാസ് അനുസ്മരണത്തോടെ വായനപക്ഷാചരണം സമാപിക്കും.
(പി.ആര്‍.കെ നമ്പര്‍ 1665/2020)
- Log in to post comments