Skip to main content

വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ കൈവരിക്കും - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ കൈവരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായി  നെടുമ്പന, മയ്യനാട്, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളിലെ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കൊട്ടിയത്ത്  സംഘടിപ്പിച്ച ടെലിവിഷന്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ  ടെലിവിഷനുകള്‍ ലഭിച്ചു.
ഡിജിറ്റല്‍ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെ വര്‍ധിപ്പിക്കാനിടയാകരുതെന്നത് സര്‍ക്കാരിന്റെ ശക്തമായ നയമാണെന്നും വര്‍ത്തമാനകാലത്ത് ഏറ്റവും പ്രാധാന്യമുള്ള  ജനകീയ പദ്ധതിയാണ് ഇതിലൂടെ  നടപ്പിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
മയ്യനാട് ആര്‍ സി ബാങ്ക് പ്രസിഡന്റ് എന്‍ മാധവന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗവും ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ് ഫത്തഹുദ്ദീന്‍, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1666/2020)  

 

date