Skip to main content

ശുചിത്വ സാഗരം പദ്ധതി തൊഴിലാളികള്‍ക്ക് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ധനസഹായം വിതരണം ചെയ്തു

കൊറോണ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ശുചിത്വസാഗരം പദ്ധതി തൊഴിലാളികള്‍ക്ക് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ധനസഹായം വിതരണം ചെയ്തു. 2,360 രൂപ വീതം 24 തൊഴിലാളികള്‍ക്കായിരുന്നു ധനസഹായം. പരിസ്ഥിതി സംബന്ധമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനായ എം എസ് ബോലോക്സ് മുഖേനയാണ് തുക സമാഹരിച്ചത്. ഇവര്‍ മുന്‍പ് അഞ്ച് ലക്ഷം രൂപ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കുന്നതിനായി നല്‍കിയിരുന്നു. നീണ്ടകരയില്‍ നടന്ന ചടങ്ങില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അനില്‍ കുമാര്‍ തുടങ്ങിവര്‍ സന്നിഹിതരായി.  
(പി.ആര്‍.കെ നമ്പര്‍ 1671/2020)  
 

date