Post Category
മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കാന്‍ ഐ ഐ ഐ സി
ലോക മയക്കുമരുന്ന് ദിനമായ ജൂണ്‍ 26 ന് തൊഴില്‍ വകുപ്പിന് കീഴില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ സെന്റര്‍ ഫോര്‍ നാര്‍ക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു.
തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് രാവിലെ 10 ന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അക്കാഡമി പൊതുജനാരോഗ്യ അവബോധം സൃഷ്ടിക്കാനുതകുന്ന കൗണ്‍സിലിംഗ് സെന്റര്‍, ഗവേഷണ സ്ഥാപനം എന്നിങ്ങനെ സെന്ററില്‍ സേവനം ലഭ്യമാവും. ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്നുകളെക്കുറിച്ചും നിലവിലെ ചികിത്സാ രീതികളെക്കുറിച്ചും വ്യക്തമായ അവബോധം സൃഷ്ടിക്കുക സെന്ററിന്റെ ലക്ഷ്യമാണ്.
(പി.ആര്.കെ നമ്പര്‍ 1705/2020)
date
- Log in to post comments