Skip to main content

പോസ്റ്റര്‍ നിര്‍മാണ മത്സരം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ലഹരിക്കെതിരെ പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. 'ജീവിതമാണ് ലഹരി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെയും കുട്ടികളെയും ബോധവല്‍ക്കരികയാണ് ലക്ഷ്യം. താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് വൈകീട്ട് അഞ്ചിനകം പോസ്റ്റര്‍ തയ്യാറാക്കി 8086877879,9400097483 എന്ന വാട്‌സ് ആപ്പ് നമ്പറുകളിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന 20 പോസ്റ്ററുകള്‍ ORC Malappuram എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യും.  പോസ്റ്ററില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്ന് പേരെ വിജയികളായി തെരഞ്ഞെടുക്കും. മത്സരത്തിന് മുന്നോടിയായി ജൂണ്‍ 26ന്  രാത്രി 7.30ന് ORC Malappuram ഫേസ് ബുക്ക് പേജില്‍ മഞ്ചേരി ട്രാഫിക് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറും മോട്ടീവേഷന്‍ സ്പീക്കറുമായ പൗലോസ് കുട്ടമ്പുഴ ജീവിതം തന്നെ ലഹരി എന്ന വിഷയത്തില്‍ സംസാരിക്കും.
(എം.പി.എം 2377/2020)

date