Skip to main content

വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു

 

    കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ആദരവര്‍പ്പിച്ച് 'ഒപ്പമുണ്ട് കരുതലായ്'  എന്ന വീഡിയോ ആല്‍ബം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി പ്രകാശനം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസാണ് ആല്‍ബം തയ്യാറാക്കിയത്. ജില്ലയിലെ പഞ്ചായത്തുകള്‍ നടപ്പാക്കിയ ബ്രേക്ക് ദി ചെയിന്‍, കമ്മ്യൂണിറ്റി കിച്ചണ്‍, സുഭിക്ഷകേരളം എന്നീ പദ്ധതികളും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പത്രക്കുറിപ്പുകളും കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

 

date