Skip to main content

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം മാറ്റണം

 

 

 

 അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മുന്‍ഗണന-സബ്സിഡി റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം ഇവരുടെ മുന്‍ഗണന കാര്‍ഡുകള്‍ ഓഫീസില്‍ ഹാജരാക്കി പിഴ ട്രഷറിയില്‍ അടച്ചു പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖലകളിലെ ചില ജീവനക്കാര്‍ യഥാര്‍ത്ഥ തൊഴില്‍ കാണിക്കാതെയും യഥാര്‍ത്ഥ വരുമാനം കാണിക്കാതെയും കുടുംബ റേഷന്‍ കാര്‍ഡില്‍ പേര് തന്നെ  ഉള്‍പ്പെടുത്താതെയും് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.  ഇത് ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെയുള്ളവര്‍ നിബന്ധമായും ജൂലൈ എട്ടിനകം കാര്‍ഡ് തരം മാറ്റണം.  സമയപരിധിക്കു ശേഷവും അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചാല്‍ വകുപ്പുതല നടപടിക്കായി മേലുദ്യോഗസ്ഥനെ അറിയിക്കുകയും ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരവും ആവശ്യവസ്തു നിയമം 7എ (1 )പ്രകാരവുമുള്ള പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

date