Post Category
അധിക യാത്രക്കാര്‍: 29 വാഹന ഉടമകള്‍ക്കെതിരേ കേസ്
അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ജില്ലയില്‍ 29 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 472 പേര് ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുംപരിശോധിച്ചു.
date
- Log in to post comments