Skip to main content

മുപ്ലിയം മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം വ്യാഴാഴ്ച (ജൂലൈ 2)

ചാലക്കുടി വനം ഡിവിഷൻ വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും ബാച്ച്ലർ ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം ചുങ്കാലിൽ വ്യാഴാഴ്ച ( ജൂലായ് 2) രാവിലെ ഒൻപതിന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിർവ്വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. ആദിവാസി കോളനികൾക്കുള്ള മാസ്‌ക്ക് വിതരണവും വനം വകുപ്പ് ജീവനക്കാർക്ക് നൽകുന്ന ആയുർവേദ കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവും വ്യാഴാഴ്ച ( ജൂലായ് 2) നടക്കും.

date