Skip to main content

കോവിഡ് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എം എല്‍ എ നിര്‍വഹിച്ചു

ഫര്‍ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊല്ലം ജില്ലാ ഘടകത്തിന്റെ കോവിഡ് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു.
ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്കുള്ള ഐ സി യു ബെഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലതയ്ക്ക് കൈമാറി. പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ്, ഫര്‍ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം മുസ്തഫ, ജില്ലാ ഭാരവാഹികളായ മന്‍സൂര്‍, ജയഘോഷ്, തിലകരാജ്, ഹാഷിം എന്നിവര്‍ പങ്കെടുത്തു. കൂടാതെ ജില്ലയിലെ വിവിധ പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള 40 ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്റുകളുടെ വിതരണവും നടന്നു.
(പി.ആര്‍.കെ നമ്പര്‍ 1764/2020)

 

 

date