Skip to main content

സപ്ലൈകോ മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനം നാളെ(ജൂണ്‍ 3)

കൊല്ലം കോര്‍പ്പറേഷനിലെ രായരു ജംഗ്ഷനിലെ മാവേലി സ്റ്റോര്‍ പാലത്തറയിലെ എന്‍ എസ് ആശുപത്രിയ്ക്ക് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം നാളെ(ജൂണ്‍ 3) രാവിലെ 11 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.
മേയര്‍ ഹണി ബഞ്ചമിന്‍, എം നൗഷാദ് എം എല്‍ എ, കൗണ്‍സിലര്‍ എസ് ആര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ കലയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്ക് പുത്തന്‍കുളം ബ്രാഞ്ച് കെട്ടിടത്തില്‍ ആരംഭിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ നാളെ(ജൂണ്‍ 3) രാവിലെ 11 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. ബാങ്ക് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ വി എസ് ലീ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്, പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയി, വാര്‍ഡ് അംഗങ്ങളായ വി കെ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 (പി.ആര്‍.കെ നമ്പര്‍ 1767/2020)

date