Skip to main content

പുതുതായി 692 പേര്‍ കൂടി നിരീക്ഷണത്തില്‍  

 

 

 

 

ഇന്ന് പുതുതായി വന്ന 692 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,413 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 47,918 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 26 പേര്‍ ഉള്‍പ്പെടെ 175 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 118 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. 

 

ഇന്ന് 448 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 13,222 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,464 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,166 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 758 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

 

 

ഇപ്പോള്‍  83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍  26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 52 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേര്‍ കണ്ണൂരിലും  രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു വയനാട് സ്വദേശിയും  ഒരു തമിഴ്‌നാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്. 

 

   ജില്ലയില്‍ ഇന്ന് വന്ന 409 പേര്‍ ഉള്‍പ്പെടെ ആകെ 11,918 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 460 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,396  പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 153 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 6,195 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

       ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 54 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.  മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 643 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍ 2,994 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8,971 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

 

date