Skip to main content

മൊബൈല്‍ മെഡിക്കല്‍ സര്‍വൈലന്‍സ് യൂണിറ്റ് ; താത്പര്യ പത്രം ക്ഷണിച്ചു

കോട്ടയം ജില്ലയില്‍ ആരോഗ്യ കേരളം പദ്ധതിക്കു കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മൊബൈല്‍ മെഡിക്കല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ സജ്ജീകരിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. ഡോക്ടര്‍,നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഡ്രൈവര്‍ എന്നീ ജീവനക്കാരും മതിയായ  ഉപകരണങ്ങള്‍, മരുന്നുകള്‍, ലാബ് കിറ്റുകള്‍ എന്നിവയും അനുബന്ധ സൗകര്യങ്ങളുമുള്ള ട്രാവലര്‍ വാഹനങ്ങളാണ്(ഫോഴ്സ്, ടാറ്റാ വിംഗര്‍ തുടങ്ങിയവ) പരിഗണിക്കുന്നത്.

 ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും  താത്പര്യപത്രം സമര്‍പ്പിക്കാം. അവസാന തീയതി -ജൂലൈ എട്ട്. പ്രതിമാസം അനുവദിക്കാവുന്ന പരമാവധി തുക 2.43 ലക്ഷം രൂപ. വിശദ വിവരങ്ങള്‍ക്ക് 9946105779 എന്ന നമ്പരില്‍ ബന്ധപ്പെടണം

date