Post Category
ആയുര്‍വ്വേദ ഡോക്ടറുടെ ഒഴിവ്
കോട്ടക്കല്‍ ഗവ. ആയൂര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസില്‍ ഒഴിവുള്ള ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ (സ്‌പെഷലിസ്റ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി, മനോവിജ്‌നാന്‍ ഏവം മാനസിക രോഗ എന്നിവയാണ് യോഗ്യത. നിയമന കാലാവധി 59 ദിവസം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 0483 2734852.
date
- Log in to post comments