Post Category
ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലവിതരണ പദ്ധതിയായ ജലജീവന്‍ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോറിറ്റി, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വിവിധ വകുപ്പു മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
date
- Log in to post comments