Skip to main content

സുഭിക്ഷ കേരളം; യോഗം ചേര്‍ന്നു

 

    ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം, തൊഴിലുറപ്പ് എന്നീ വകുപ്പുകള്‍ ഏറ്റെടുത്ത 62.51 കോടി രൂപയുടെ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 632 പദ്ധതികളാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ഇവയുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 689/2020)

 

date