Skip to main content

കോവിഡ് കെയർ സെൻറർ നിശ്ചയിക്കുന്നത് ജില്ലാ ഭരണകൂടം

 

ആലപ്പുഴ: ക്വാറന്റീനിൽ കഴിയുന്നവർക്ക് കോവിഡ് കെയർ സെൻററുകൾ തെരഞ്ഞെടുക്കുന്നത് ജില്ലാ ഭരണകൂടം ആണെന്നും ഇതിൽ വ്യക്തികൾക്ക് വിവേചനാധികാരം ഇല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു. വീടുകളിൽ ക്വാറൻറീൻ സൗകര്യമുള്ളവർ കഴിവതും വീടുകളിൽ താമസിക്കണം. വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ല എന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്കാണ് ജില്ലാഭരണകൂടം കോവി ഡ് കെയർ സെൻറർ സൗകര്യം നൽകുന്നത്. ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന കോവിഡ്കെയർ സെൻറിലേക്ക് മാറാൻ നിരീക്ഷണത്തിലുള്ളവർ തയ്യാറാകണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണം.

ഓരോ വ്യക്തിയുടെയും ക്വാറൻറീൻ പിരീഡ് തീരുമ്പോഴോ ആ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴോ അതത് റൂമുകളും കോവിഡ് കെയർ സെൻറർ പരിസരവും അണുനശീകരണം ചെയ്യുന്നുണ്ട്.

ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും കോവിഡ് കെയർ സെൻററിലേക്ക് മാറാൻ വിമുഖത കാണിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകർച്ചവ്യാധി നിയമപ്രകാരവും നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date