Skip to main content

വനിത സോഷ്യൽ വർക്കറെ നിയമിക്കുന്നു

ആലപ്പുഴ: തൊഴിലടിങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി  കേരളത്തിലെ സർക്കാർ/സർക്കാരിതര/ പൊതുമേഖല/സ്വകാര്യ മേഖല തുടങ്ങിയ തൊഴിലിടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനു  ഒരു വനിത സോഷ്യൽ വർക്കറെ നിയമിക്കുന്നു. സംസ്ഥാനത്തെ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന വിധം കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച്  ഇല്ലെങ്കിൽ അതിനാവശ്യമായ തുടർ പ്രവർത്തനം നടത്തി നിയമം പ്രാബല്യത്തിലാക്കിയെന്ന് ഉറപ്പാക്കുന്നതാണ് ദൗത്യം. അപേക്ഷകർക്ക് എം.എ സോഷ്യോളജി/എം.എസ്.ഡബ്ള്യു യോഗ്യതയും രണ്ടു വർഷത്തെ പ്രവർത്തന പരിചയവും വേണം. പ്രായം 25നും 35 നും മധ്യേ. കരാറടിസ്ഥാനത്തിൽ  ജില്ല വനിത ശിശു വികസന ഓഫീസറുടെ കീഴിൽ നിയമനത്തിന് താത്പര്യമുള്ള വനിത ക്ഷേമ രംഗത്ത്  പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളിൽ അനുഭവ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ  വിവരങ്ങൾക്ക് ജില്ല വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2960147.

date