Post Category
ധനസഹായം അനുവദിച്ചു
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യവേ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ച തലച്ചിറ പള്ളിപ്പുരയില്‍ വീട്ടില്‍ സുബൈറത്ത് ബീവിയുടെ അവകാശിക്ക് 25,000 രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. തൊഴില്‍ ചെയ്യവേ മരണമടയുന്ന തൊഴിലാളിക്ക് തൊഴിലുറപ്പ് ചട്ടപ്രകാരം അനുവദിക്കുന്ന തുകയാണിത്.
(പി.ആര്‍.കെ നമ്പര്‍ 1880/2020)
date
- Log in to post comments