പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയുമടങ്ങുന്ന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കല്ലുവാതുക്കല്‍ സര്‍ക്കാര്‍ എല്‍ പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സിന്ധു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി വിഷ്ണു അധ്യക്ഷനായി.
കല്ലുവാതുക്കല്‍ ഉള്‍പ്പടെ വേളമാനൂര്‍, കരിമ്പാലൂര്‍, അടുതല, പാരിപ്പള്ളി എന്നീ പ്രൈമറി സ്‌കൂളുകളിലെ 144 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ പഠനോപകരണങ്ങള്‍ ലഭിക്കും. എട്ടു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. സ്ഥിരം സമിതി അധ്യക്ഷരായ എല്‍ രജനി, എന്‍ ശാന്തിനി, പഞ്ചായത്തംഗം ടി ആര്‍ കൃഷ്ണലേഖ, കല്ലുവാതുക്കല്‍ എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്ററും പഞ്ചായത്തിലെ വിദ്യാഭ്യാസ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ വിജയന്‍ ദിവാകര്‍, അധ്യാപക-രക്ഷകര്‍തൃ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1882/2020)
- Log in to post comments