കോവിഡ് പ്രതിസന്ധി: സഹകരണ വകുപ്പ് വഴി 11.34 കോടി രൂപ വിതരണം ചെയ്തു
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ജില്ലയില്‍ 11.34 കോടി രൂപ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തു. ലോക് ഡൗണ്‍ കാലയളവില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധങ്ങളായ സാമ്പത്തിക-ഭക്ഷ്യ സുരക്ഷാ പാക്കേജ് ഭാഗമായാണ് സാമൂഹിക സുരക്ഷ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി സഹകരണ വകുപ്പ് വഴി നടപ്പിലാക്കിയത്. ഇതുവഴി ഓരോ ബി പി എല്‍, അന്ത്യോദയ അന്നയോജന കുടുംബത്തിനും 1000 രൂപയാണ് സഹായമായി നല്‍കിയത്.
ജില്ലയില്‍ 118 സഹകരണ സംഘങ്ങള്‍ വഴി 1,13,411 പേര്‍ക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. പുന്നത്തല സര്‍വീസ് സഹകരണ ബാങ്ക് വഴിയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ആനുകൂല്യം വിതരണം ചെയ്തത്. ഇവിടെ 2,830 പേര്‍ക്ക് ധനസഹായം ലഭിച്ചു. ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ജില്ലയിലെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം നേരിട്ട് വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത് സഹകരണ വകുപ്പിന്റെ നേട്ടമാണ്.
(പി.ആര്.കെ നമ്പര്‍ 1884/2020)
- Log in to post comments