Skip to main content

ജില്ലയില്‍ ഇന്നലെ(ജൂലൈ 14) 23 പേര്‍ക്ക് കോവിഡ്

ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരഷ്ട്രയില്‍  നിന്നും എത്തിയതാണ്. 14 പേര്‍ നാട്ടുകാരാണ്.
വിദേശത്ത് നിന്നും എത്തിയവര്‍ സൗദി(6), ബഹ്‌റിന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങില്‍ നിന്ന് ഒരാള്‍ വീതവും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.
നെടുമണ്‍കാവ് കുടിക്കോട് സ്വദേശികളായ 54, 31, 20 വയസുള്ള പുരഷന്‍മാരും 50 വയസുള്ള സ്ത്രീയും ഉള്‍പ്പെടുന്നതാണ് ഒരു കുടംബത്തിലെ നാലുപേര്‍.
ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യവില്പനക്കാരനായ ജൂലൈ ആറിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം സംശയിക്കുന്ന 26, 33, 13, 26, വയസുള്ള ശാസ്താംകോട്ട രാജഗിരി സ്വദേശികള്‍, 13 വയസുള്ള രാജഗിരി സ്വദേശിനി.
36 കാരനായ പരവൂര്‍ സ്വദേശി, ചവറ തെക്കുംഭാഗം സ്വദേശിയായ നാലു വയസുള്ള ആണ്‍കുട്ടി, ആരോഗ്യ പ്രവര്‍ത്തകനായ മുട്ടറ സ്വദേശി(48), പുനലൂര്‍ ഭാരതീപുരം സ്വദേശി(28), യാത്രാചരിതം ഇല്ലാത്ത തേവലക്കര സ്വദേശി(38) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്.
വിദേശത്ത് നിന്നും എത്തിയവര്‍
തേവലക്കര കോയിവിള സ്വദേശി(40), കരിക്കോട് സ്വദേശി(36), തേവലക്കര തെക്കുംഭാഗം സ്വദേശി(52), കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42), ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(41) പ•ന വടക്കുംതല സ്വദേശി(50) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്. കൊട്ടാരക്കര സ്വദേശി(21) കിര്‍ഗിസ്ഥാനില്‍ നിന്നും തെ•ല ഉറുകുന്ന് സ്വദേശിനി(35) ബഹ്‌റിന്‍ നിന്നും എത്തിയതാണ്. കടയ്ക്കല്‍ സ്വദേശി(29) - മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.
(പി.ആര്‍.കെ നമ്പര്‍ 1886/2020) 

 

date