Post Category
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ്. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് പരിജ്ഞാനം ഡി.ബി.എം.എസ്, പി.എച്ച്.പി അനുബന്ധ ഫ്രെയിം വര്‍ക്കുകളില്‍ മൂന്നു വര്‍ഷെത്ത പരിചയം. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.
അപേക്ഷകള്‍ ഫുള്‍ ബയോഡേറ്റാ സഹിതം മാര്‍ച്ച് 14ന് മുമ്പ് ജോയിന്റ് കമ്മീഷണര്‍, പരീക്ഷാഭവന്‍, പൂജപ്പുര എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.pareekshabhavan.gov.in
പി.എന്‍.എക്‌സ്.835/18
date
- Log in to post comments