Skip to main content

കൂട്ടിലങ്ങാടി പഞ്ചായത്ത് ഗ്രാമസഭാ പോര്‍ട്ടല്‍ തുടങ്ങി.

പ്രാദേശിക ആസൂത്രണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പ്രവാസി മലയാളികള്‍ ഉള്‍പ്പടെ പൊതു ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നതിനുമായി തയ്യാറാക്കിയ ഗ്രാമസഭാ പോര്‍ട്ടല്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
 തദ്ദേശ ഭരണ വകുപ്പിന്റെ വെബ്ബ് സൈറ്റില്‍ ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ പങ്കാളിത്ത ആസൂത്രണത്തിന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചു അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിന് കഴിയും. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ്  ഗ്രാമസഭാ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്.   
     ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ഐ.കെ.എം ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ഹാരീസ് പി പദ്ധതി വിശദീകരിച്ചു. ഐ.കെ എം കോഡിനേറ്റര്‍ എം.പി രാജന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്‌ക്കര്‍ അലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ സി ഹംസ, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ വി.കെ സഫിയ, സി സജീര്‍ ,ഗീത, പി.കെ ഉമ്മര്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം മൊയ്തീന്‍ കുട്ടി സ്വാഗതവും വാര്‍ഡ് മെമ്പര്‍ കെ.മുഹമ്മദ് സലീം നന്ദിയും പറഞ്ഞു .

date