തദ്ദേശ സ്ഥാപനങ്ങള്‍ എസ്.എസ്.എ.ഫണ്ട് നീക്കിവക്കണം. - ജില്ലാ ആസൂത്രണ സമിതി
ജില്ലയില്‍ എസ്.എസ്.എസ്.യുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ വിഹിതം നീക്കിവക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. കേന്ദ്ര വഹിതം വെട്ടിക്കുറക്കുന്നതിനാല്‍ എസ്.എസ്.എ.യുടെ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടിരിക്കുകയാണ്. എസ്.എസ്.എ.പദ്ധതി വിഹിതത്തിന്റെ 40 ശതമാനം തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കേണ്ടത്. മിക്ക പഞ്ചായത്തുകളും ഈ വിഹിതം നല്‍കിയിട്ടില്ല. കേന്ദ്രം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എസ്.എസ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ ക്കായി ജില്ലക്ക് 50.35 കോടി നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം21.5 കോടി രൂപയാണ് അനുവദിച്ചത് .
ജില്ലയിലെ നാല് പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.വണ്ടൂര്‍,വളാഞ്ചേരി,എടരിക്കോട്,ഒഴൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതികളുടെ പദ്ധതി ഭേദഗതിക്കാണ് യോഗം അനുമതി നല്‍കിയത്. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. പ്രദീപ്കുമാര്‍ പങ്കെടുത്തു.
- Log in to post comments