Skip to main content

മാതൃകയായി ഹംദാന്‍ ഫൗണ്ടേഷന്‍ 230 കിടക്കകളോടെ രണ്ട്  പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 23ന് തുറക്കും

  ഇളമാട് പഞ്ചായത്തിലെ കാരാളികോണത്തുള്ള ഹംദാന്‍ ഫൗണ്ടേഷന്റെ അറബിക് കോളേജ് കെട്ടിടം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഒരുങ്ങി. 130 കിടക്കള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓടനാവട്ടത്തുള്ള എ കെ എസ്  ഓഡിറ്റോറിയത്തില്‍ 100 കിടക്കകളും സജ്ജമാക്കി.
ഇളമാട് പഞ്ചായത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം  തുടങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ചിത്ര എസ്, ഹംദാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കാഞ്ഞാര്‍ ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി, തഹസില്‍ദാര്‍,  പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഡോക്ടര്‍മാര്‍,  നഴ്‌സുമാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് താമസ സൗകര്യം, രോഗികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കള, സി സി ടി വി ക്യാമറ തുടങ്ങി സജ്ജീകരണങ്ങള്‍ കെട്ടിടങ്ങളില്‍ ഉണ്ട്.
 (പി.ആര്‍.കെ നമ്പര്‍ 1941/2020)

date