Post Category
രജിസ്‌ട്രേഷനും ലൈസന്‍സും എടുക്കണം
മത്സ്യവിത്തുല്‍പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും രജിസ്‌ട്രേഷനും ലൈസന്‍സും എടുക്കണമെന്ന് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം മെമ്പര്‍ സെക്രട്ടറി അറിയിച്ചു. മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി-കയറ്റുമതി നടത്തുന്ന വ്യക്തികളും, സ്ഥാപനങ്ങളും, ഏജന്‍സികളും ലൈസന്‍സ് ഉറപ്പാക്കി മാത്രമാണ് പ്രവര്‍ത്തിക്കേണ്ടത്.
ഓഗസ്റ്റ് 15 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. അല്ലാത്തവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല. തേവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത്‌കേന്ദ്രം ഓഫീസുമായോ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. വിശദവിവരങ്ങള്‍ക്ക് - 0474-2797188 നമ്പരിലും sfsckollam@gmail.com ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 1951/2020)
date
- Log in to post comments